Feeds:
Posts
Comments

25 April വര്‍ഷം 19‌‌‌‌‌‌‌—- (അത് രഹസ്യമായിരിക്കട്ടെ :)) ഇങ്ങ് കൊച്ചു കേരളത്തില്‍ തൃശുര്‍പൂരം നടക്കുന്ന രാത്രി..അങ്ങ് ബോംബെയില്‍ (ഇന്ന് മുംബയ്) ഒരു കൊച്ചു കുടുംബത്തില്‍ വെടിക്കെട്ടിന് സമാനമായ സന്തോഷവും ബഹളത്തോട് കൂടിയും ഒരു ജനനം.നാലാം തരം വരെ മുംബയില്‍ പഠനം..പിന്നെ ജന്മം കൊണ്ടല്ലെങ്കിലും ഇപ്പോള്‍ സ്വന്തം നാടെന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന കേരളത്തിലേക്ക് ഒരു പറിച്ചുനടീല്‍്‍…ഇപ്പോള്‍ ഇങ്ങ് ബാംഗ്ലൂര്‍ നഗരത്തില്‍ ജോലി ചെയ്യുന്നു..അതിനിടയ്ക് നല്ലൊരു കൂട്ടം സ്കൂളുകളിലും കോളേജുകളിലും പഠിച്ചു – Fr.Agnel സ്കൂള്‍,വാശി,മുംബയ്->S.D.A സ്കൂള്‍,കോഴഞ്ചേരി->S.D.A സ്കൂള്‍,പത്തനംതിട്ട ->NSS High സ്കൂള്‍,പന്തളം->St.Pauls High സ്കൂള്‍,നരിയാപുരം->NSS കോളേജ്,പന്തളം->College of Engineering,ചെങ്ങന്നൂര്‍..ഗിന്നസ് ബുക്കില്‍ ഒന്നു തിരക്കി നോക്കണം, ഇതിനു വല്ല Record-ഉം കരസ്ഥമാ‍ക്കാന്‍ പറ്റുമോ എന്ന്‌ 🙂
തറ,പറ, വള എന്നൊക്കെ മാത്രം വായിക്കാന്‍ അറിഞ്ഞിരുന്ന കാലം- മുമ്പയില്‍ വളര്‍ന്നതിന്റെ ദൂഷ്യങ്ങളാവാം….പെട്ടെന്ന് ഏഴാം ക്ലാസ്സില്‍ വൃത്തവും അലങ്കാരത്തിന്റെയും ലോകത്തിലേക്ക് മറ്റൊരു പറിച്ചു നടീല്‍ .പിന്നെ കടലില്‍ വിണ നീന്തല്‍ അറിയാത്ത ഒരു കൊച്ചു കുട്ടിയെപ്പോലെ കൈയ്യും കാലും ഇട്ടടിച്ചു രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍..മലയാളം പഠിപ്പിച്ച പത്മകുമാര്‍ സാറിന്റെ കൈയില്‍നിന്നും ചന്തിക്ക് കിട്ടിയ പെടകളും ഒരു പരിധിവരെ സഹായിച്ചു 🙂 രാത്രികളിലെ ദുസ്വപ്നങ്ങളില്‍ ഉപമയും മഞ്ജരിയും കാകളിയും പ്രഭാഷണകലയുമൊക്കെ സ്ഥിരം സന്ദര്‍ശകരായിരുന്നു. പിന്നെ എപ്പോഴൊ പതുക്കെ പതുക്കെ മലയാളത്തെ ഇഷ്ടപ്പെട്ടു തുടങ്ങി..
മുകളില്‍ പറഞ്ഞ കാരണത്താല്‍ത്തന്നെ എന്റെ അത്ര മെച്ചമല്ലാത്ത 🙂 മലയാളത്തില്‍ തെറ്റുകുറ്റങ്ങള്‍ കണ്ടാല്‍ ക്ഷമിച്ച് ചൂണ്ടിക്കാണിക്കുക..തിരുത്താന്‍ ശ്രമിക്കാം..

എന്റെ ക്യാമര കണ്ണുകളിലൂടെയുള്ള ചില ചിത്രങ്ങള്‍ ഇവിടെ കാണാം

എന്റെ ഓര്‍ക്കുട്ടിലെ വിലാസം.